Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Electoral Officer

സം​സ്ഥാ​ന​ത്ത് 79.70 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ര​ത്ത​ൻ യു ​ഖേ​ൽ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം മേ​യ് ആ​റ് വ​രെ ബാ​ധ​കം.

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് 79.70 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ. 20,028 സ​ർ​വീ​സ് വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ഇ​ന്ന്‌ കൂ​ടി സ​ർ​വീ​സ് വോ​ട്ടു​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി. പെ​രു​മാ​റ്റ​ച​ട്ടം മേ​യ് ആ​റ് വ​രെ ബാ​ധ​ക​മാ​ണെ​ന്നും തെ​റ്റാ​യ ഫ​ലം ന​ൽ​കി​യാ​ൽ നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ര​ത്ത​ൻ യു ​ഖേ​ൽ​ക്ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നാ​ളെ പോ​സ്റ്റ​ൽ ബാ​ല​റ്റ് വോ​ട്ടു​ക​ൾ ആ​യി​രി​ക്കും ആ​ദ്യം എ​ണ്ണു​ന്ന​ത്. വോ​ട്ട് എ​ണ്ണ​ലി​നാ​യി 15,465 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. സു​ര​ക്ഷ​ക്ക് 32,301 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക്യു ​ആ​ർ കോ​ഡ് ഉ​ള്ള തി​രി​ച്ച​റി​യ​ൽ കാ‍​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ചു​മ​ത​ല. പെ​രു​മാ​റ്റ​ച​ട്ടം മെ​യ് 6 വ​രെ ബാ​ധ​ക​മാ​യി​രി​ക്കും. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ങ്കി​ൽ വി​ജ​യാ​ഘോ​ഷം ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് വി​ല​ക്കാം.

തെ​റ്റാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ന​ൽ​കി​യാ​ൽ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും തി​ര​ക്ക് കൂ​ട്ട​രു​ത് എ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി. ഇ​വി​എം എ​ട്ട​ര​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും എ​ണ്ണി തു​ട​ങ്ങു​ക. എ​ല്ലാ സം​ശ​യ​ങ്ങ​ളും തീ​ർ​ത്ത ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും എ​ണ്ണ​ൽ പൂ​ർ​ത്തി​യാ​ക്കു​ക. സ്ട്രോ​ങ്ങ്‌ റൂം ​തു​റ​ക്കു​ന്ന​ത് ചി​ത്രീ​ക​രി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​നു​മ​തി ഇ​ല്ല. ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ വൈ​കി​ട്ട് 5 മ​ണി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

‘വോ​ട്ടി​ന് നോ​ട്ട്' ആ​രോ​പ​ണം; മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌ ന​ൽ​കി ക​ള​ക്ട​ർ

പാ​ല​ക്കാ​ട്‌: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​നെ​തി​രാ​യ ‘വോ​ട്ടി​ന് നോ​ട്ട്' ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌ ന​ൽ​കി. പ​രാ​തി ല​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് അ​തി​വേ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി ക​ള​ക്ട​ർ പ്ര​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. വോ​ട്ടി​നാ​യി പ​ണം കൈ​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ക​ള​ക്ട​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ക​ള​ക്ട​ർ വി​വ​രി​ച്ചി​ട്ടു​ണ്ട്. വ​യോ​ധി​ക പ​ണം കി​ട്ടി​യി​ല്ലെ​ന്നാ​ണ് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പ്ര​ധാ​ന സാ​ക്ഷി പ​ണം ല​ഭി​ച്ചെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ചെ​ങ്കി​ലും സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​റി​പ്പോ​ർ​ട്ട്‌ പ​രി​ശോ​ധി​ച്ച് കൂ​ടു​ത​ൽ ന​ട​പ​ടി​യെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പെ​രു​മാ​റ്റ​ച​ട്ടം ലം​ഘി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ അ​റി​യി​ച്ചു.

Kerala

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പേ​രി​ൽ വ്യാ​ജ ക​ത്ത്: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പേ​രി​ൽ വ്യാ​ജ ക​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍​കി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന് അ​യ​ച്ച​തെ​ന്ന വ്യാ​ജേ​ന, പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ലെ​റ്റ​ർ​പാ​ഡ് വ്യാ​ജ​മാ​യി നി​ർ​മി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന ക​ത്തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കെ. ​സു​ധാ​ക​ര​ൻ അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് എം​പി​മാ​ർ​ക്ക് ടി​ക്ക​റ്റ് ന​ൽ​ക​രു​തെ​ന്ന് കാ​ണി​ച്ചു ക​ത്ത് ന​ൽ​കി​യെ​ന്നാ​ണ് വ്യാ​ജ പ്ര​ചാ​ര​ണം ന‌​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ത്തി​ലെ ഉ​ള്ള​ട​ക്കം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ലും പൊ​തു​ജ​ന​ങ്ങ​ളി​ലും ഇ​ത് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നി​ട​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ‌

Kerala

വൈ​റ​ലാ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഡാ​ന്‍​സ് വീ​ഡി​യോ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വോ​​​ട്ട് ചെ​​​യ്യാ​​​ന്‍ യു​​​വാ​​​ക്ക​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു​​​ക്കി​​​യ ഡാ​​​ന്‍​സ് വീ​​​ഡി​​​യോ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍ വൈ​​​റ​​​ലാ​​​കു​​​ന്നു.

മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ ര​​​ത്ത​​​ന്‍ യു. ​​​കേ​​​ല്‍​ക്ക​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് റാ​​​പ്പ് ഗാ​​​ന​​​ത്തി​​​നൊ​​​പ്പം ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ നൃ​​​ത്ത​​​ച്ചു​​​വ​​​ടു​​​മാ​​​യി എ​​​ത്തു​​​ന്ന​​​ത്.

വീ​​​ഡി​​​യോ ഗാ​​​നം മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ര്‍ നേരത്തേ കൊ​​​ച്ചി​​​യി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ അ​​​നു​​​കു​​​മാ​​​രി, അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ള​​​ക്ട​​​ര്‍ ഡോ. ​​​ശി​​​വ​​​ശ​​​ക്തി​​​വേ​​​ല്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​പ്പി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും കേ​​​ല്‍​ക്ക​​​റി​​​നൊ​​​പ്പം പ്ര​​​ചാ​​​ര​​​ണ വീ​​​ഡി​​​യോ​​​യി​​​ലു​​​ണ്ട്. ഒ​​​രു മി​​​നി​​​റ്റും മു​​​പ്പ​​​ത്തി​​​മൂ​​​ന്ന് സെ​​​ക്ക​​​ന്‍​ഡും ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള​​​താ​​​ണ് ‘ഇ​​​ത് നി​​​ന്‍റെ വോ​​​ട്ടാ​​​ണ്, ന​​​മ്മു​​​ടെ നാ​​​ടി​​​ന് വേ​​​ണ​​​മീ വോ​​​ട്ട്...’ എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന വീ​​​ഡി​​​യോ ഗാ​​​നം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​കു​​​പ്പ് അ​​​ണ്ട​​​ര്‍ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​എ​​​സ്.​​​ സ​​​രി​​​ന്‍, ബി​​​എ​​​ല്‍​ഒ സ​​​ത്യ​​​ഭാ​​​മ, അ​​​ന​​​ഘ സ​​​ജി​​​കു​​​മാ​​​ര്‍, മാ​​​ന​​​സ ആ​​​ര്‍​.ബി., ദേ​​​വി​​​ക അ​​​നി​​​ല്‍, എ​​​ല്‍. ദീ​​​പ, എം.​​​എ​​​സ്.​​​ അ​​​നീ​​​ഷ്, അ​​​ഭി​​​ജി​​​ത്ത്, അ​​​ശ്വി​​​ന്‍ എ​​​ന്നി​​​വ​​​രും നൃ​​​ത്ത​​​സം​​​ഘ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു.
വീ​​​ഡി​​​യോ ലി​​​ങ്ക്: https:// www.facebook.com/share/v/1BcXoe6Ky1/

Kerala

വി.​ഡി സ​തീ​ശ​ന്‍റെ അ​ഭി​മു​ഖം: മെ​റ്റ​യ്ക്ക് സം​ഭ​വി​ച്ച പി​ഴ​വെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍റെ അ​ഭി​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ​യ്ക്ക് സാ​ങ്കേ​തി​ക പി​ഴ​വ് സം​ഭ​വി​ച്ച​താ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ര​ത്ത​ൻ യു.​ഖേ​ൽ​ക്ക​ർ. അ​ഭി​മു​ഖ​ത്തി​ന് താ​ഴെ വ​ന്ന അ​ശ്ലീ​ല ക​മ​ന്‍റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ പോ​ലീ​സ് മെ​റ്റ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ഭി​മു​ഖം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കി​യ​ത് മെ​റ്റ​ക്ക് സം​ഭ​വി​ച്ച അ​ബ​ദ്ധ​മാ​ണെ​ന്നും അ​ഭി​മു​ഖ​ത്തി​ലെ ക​മ​ന്‍റു​ക​ള്‍ നീ​ക്കം ചെ​യ്യാ​നാ​ണ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും ര​ത്ത​ൻ ഖേ​ൽ​ക്ക​ര്‍ പ​റ​ഞ്ഞു. ക​മ​ന്‍റു​ക​ള്‍ പ​ല​തും മോ​ശം ഭാ​ഷ​യി​ലാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട​ത്. 

 

 

 

Kerala

കാ​ണാ​നി​ല്ലാ​ത്ത​വ​രെ ക​ണ്ടെ​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നാ​​​യി (എ​​​സ്ഐ​​​ആ​​​ർ) നീ​​​ട്ടി ല​​​ഭി​​​ച്ച ര​​​ണ്ടാ​​​ഴ്ച സ​​​മ​​​യം വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്നു കാ​​​ണാ​​​നി​​​ല്ലാ​​​ത്ത​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി ബി​​​എ​​​ൽ​​​ഒ​​​മാ​​​രും രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി സം​​​യോ​​​ജി​​​ച്ചു ന​​​ട​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ര​​​ത്ത​​​ൻ യു. ​​​ഖേ​​​ൽ​​​ക്ക​​​ർ. ആ​​​ദ്യ​​​ഘ​​​ട്ടം ഒ​​​രാ​​​ഴ്ച കാ​​​ലാ​​​പ​​​രി​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ഒ​​​രാ​​​ഴ്ചകൂ​​​ടി സ​​​മ​​​യം കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ നീ​​​ട്ടി​​​യി​​​രു​​​ന്നു.

ഇ​​​തോ​​​ടെ എ​​​ന്യൂ​​​മ​​​റേ​​​ഷ​​​ൻ ഫോ​​​റം പൂരി​​​പ്പി​​​ച്ച് ഡി​​​സം​​​ബ​​​ർ 18 വ​​​രെ ന​​​ൽ​​​കാം. ആ​​​ദ്യം ഡി​​​സം​​​ബ​​​ർ നാ​​​ലി​​​നും പി​​​ന്നീ​​​ടി​​​ത് 11 വ​​​രെ​​​യു​​​മാ​​​ക്കി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​താ​​​ണ് 18 വ​​​രെ​​​യാ​​​ക്കി നീ​​​ട്ടി​​​യ​​​ത്. ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക 23നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളും എ​​​തി​​​ർ​​​പ്പു​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള അ​​​പ്പീ​​​ലു​​​ക​​​ൾ ജ​​​നു​​​വ​​​രി 22 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പ്പീ​​​ലു​​​ക​​​ൾ പ​​​ര​​​മാ​​​വ​​​ധി ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​ല​​​ക്ട​​​റ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കാ​​​ണ് (ഇ​​​ആ​​​ർ​​​ഒ) ആ​​​ദ്യ അ​​​പ്പീ​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ഇ​​​തി​​​ൽ പ​​​രി​​​ഹാ​​​ര​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് തു​​​ട​​​ർ​​​ന്നു​​​ള്ള 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​പ്പീ​​​ൽ ന​​​ൽ​​​ക​​​ണം. ക​​​ള​​​ക്ട​​​റു​​​ടെ അ​​​പ്പീ​​​ലി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ൽ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ​​​ക്ക് 30 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​പ്പീ​​​ൽ ന​​​ൽ​​​ക​​​ണം. അ​​​പ്പീ​​​ൽ കാ​​​ലാ​​​വ​​​ധി ഫെ​​​ബ്രു​​​വ​​​രി 14നാ​​​ണ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്.

ഫെ​​​ബ്രു​​​വ​​​രി 21ന് ​​​അ​​​ന്തി​​​മ വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഇ​​​പ്പോ​​​ഴ​​​ത്തെ ക​​​ണ​​​ക്ക് അ​​​നു​​​സ​​​രി​​​ച്ച് 35 ല​​​ക്ഷം പേ​​​രെ​​​ങ്കി​​​ലും പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യം വ​​​രു​​​മെ​​​ന്നു രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി എം.​​​കെ. റ​​​ഹ്‌​​​മാ​​​ൻ ആ​​​രോ​​​പി​​​ച്ചു.

ഇ​​​ആ​​​ർ​​​ഒ​​​മാ​​​ർ​​​ക്കു​​​ള്ള 30 ദി​​​വ​​​സ​​​ത്തെ അ​​​പ്പീ​​​ൽ കാ​​​ലാ​​​വ​​​ധി​​​യി​​​ൽ 50 ല​​​ക്ഷം പേ​​​രെ​​​ങ്കി​​​ലും പൗ​​​ര​​​ത്വ​​​മു​​​ണ്ടെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ ഇ​​​ആ​​​ർ​​​ഒ​​​മാ​​​ർ മു​​​ൻ​​​പാ​​​കെ ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്ന് മു​​​സ്‌ലിം​​​ലീ​​​ഗ് പ്ര​​​തി​​​നി​​​ധി മു​​​ഹ​​​മ്മ​​​ദ് ഷാ ​​​പ​​​റ​​​ഞ്ഞു. ഇ​​​പ്പോ​​​ഴ​​​ത്തെ ക​​​ണ​​​ക്കനു​​​സ​​​രി​​​ച്ച് 13 ല​​​ക്ഷം പേ​​​രെ കാ​​​ണാ​​​താ​​​യെ​​​ന്ന ക​​​ണ​​​ക്ക് ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് സി​​​പി​​​എം പ്ര​​​തി​​​നി​​​ധി എം. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

18.82 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​വ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള പ​​​ട്ടി​​​ക​​​യാ​​​ക​​​ണം ഉ​​​ണ്ടാ​​​കേ​​​ണ്ടതെ​​​ന്ന് സി​​​പി​​​ഐ പ്ര​​​തി​​​നി​​​ധി സ​​​ത്യ​​​ൻ മൊ​​​കേ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ആ​​​രോ​​​ഗ്യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന ബി​​​എ​​​ൽ​​​ഒ​​​മാ​​​രെ എ​​​സ്ഐ​​​ആ​​​റി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ദ്ര​​​സ് പ്ര​​​തി​​​നി​​​ധി മാ​​​ത്യു ജോ​​​ർ​​​ജ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യാ​​​ൽ മെ​​​ഡി​​​ക്ക​​​ൽ കാ​​​ര​​​ണ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​റ്റം ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ക​​​ള​​​ക്‌ടർ അ​​​റി​​​യി​​​ച്ചു. ജെ.​​​ആ​​​ർ. പ​​​ത്മ​​​കു​​​മാ​​​ർ (ബി​​​ജെ​​​പി), കെ. ​​​ആ​​​ന​​​ന്ദ​​​കു​​​മാ​​​ർ (കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എം), ​​​കെ. ജ​​​യ​​​കു​​​മാ​​​ർ (ആ​​​ർ​​​എ​​​സ്പി) തു​​​ട​​​ങ്ങി​​​യ​​​വ​​​രും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

21 ല​​​ക്ഷം പേ​​​ർ ഒ​​​ഴി​​​വാ​​​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ന്ന​​​തോ​​​ടെ 21 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നു പു​​​റ​​​ത്താ​​​കും.

മൊ​​​ത്തം വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ 7.45 ശ​​​ത​​​മാ​​​നം വ​​​രു​​​മി​​​ത്. ഇ​​​തി​​​ൽ 6.11 ല​​​ക്ഷം പേ​​​ർ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​താ​​​യാ​​​ണ് ക​​​ണ​​​ക്ക്. ക​​​ണ്ടെ​​​ത്താ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ർ- 5.66 ല​​​ക്ഷം, സ്ഥി​​​രാ​​​മ​​​സം മാ​​​റി​​​യ​​​വ​​​ർ- 7.39 ല​​​ക്ഷം, ഇ​​​ര​​​ട്ട വോ​​​ട്ടു​​​ള്ള​​​വ​​​ർ- 1.12 ല​​​ക്ഷം, മ​​​റ്റു​​​ള്ള​​​വ​​​ർ 45,866.

Kerala

എ​സ്ഐ​ആ​ർ: തീ​യ​തി നീ​ട്ടി​ല്ല

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള തീ​യ​തി​ക​ളി​ൽ ഒ​രു മാ​റ്റ​വും വ​രു​ത്തി​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ.

എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ചു തി​രി​കെ വാ​ങ്ങാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ശ്ച​യി​ച്ച ദി​വ​സം അ​വ​സാ​നി​ക്കാ​ൻ അ​ഞ്ചു ദി​വ​സം ശേ​ഷി​ക്കെ ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​ർ​ന്ന രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

15 ശ​ത​മാ​ന​ത്തോ​ളം എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മു​ക​ൾ തി​രി​കെ ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളി​ൽ സാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ഒ​ഴി​കെ​യു​ള്ള പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചു. എ​ന്നാ​ൽ, തീ​യ​തി നീ​ട്ടി​ല്ലെ​ന്നും സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു​മാ​യി​രു​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ മ​റു​പ​ടി.

യോ​ഗ​ത്തി​ൽ ഏ​ഴ് അം​ഗീ​കൃ​ത പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. എം.​കെ. റ​ഹ്‌​മാ​ൻ (കോ​ണ്‍​ഗ്ര​സ്), സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​വി​ജ​യ​കു​മാ​ർ, സ​ത്യ​ൻ മൊ​കേ​രി (സി​പി​ഐ), മു​ഹ​മ്മ​ദ് ഷാ (​മു​സ്‌​ലിം ലീ​ഗ്), അ​ഡ്വ. മാ​ത്യു ജോ​ർ​ജ് (കേ​ര​ള കോ​ണ്‍​ഗ്ര​സ്), പി.​ജി. പ്ര​സ​ന്ന​കു​മാ​ർ, കെ. ​ജ​യ​കു​മാ​ർ (ആ​ർ​എ​സ്പി), ജെ.​ആ​ർ. പ​ദ്മ​കു​മാ​ർ (ബി​ജെ​പി) എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു മു​ന്പ് ഒ​രു ത​വ​ണ കൂ​ടി രാ​ഷ്‌​ട്രീ​യ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് എം. ​വി​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ന്തി​നാ​ണ് എ​സ്ഐ​ആ​റി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന​തെ​ന്ന് സ​ത്യ​ൻ മൊ​കേ​രി ചോ​ദി​ച്ചു.

കേ​ര​ള​ത്തോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ചി​റ്റ​മ്മ ന​യം കാ​ണി​ക്കു​ക​യാ​ണെ​ന്നും ബി​എ​ൽ​ഒ​മാ​ർ ഫോം-6 ​വി​ത​ര​ണം ചെ​യ്യു​ന്നി​ല്ലെ​ന്നും മു​ഹ​മ്മ​ദ് ഷാ ​പ​റ​ഞ്ഞു.

രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് അ​ഭി​പ്രാ​യം കേ​ൾ​ക്കു​ന്ന​ത​ല്ലാ​തെ ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല​മാ​യ ഒ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് കെ. ​ജ​യ​കു​മാ​റും മാ​ത്യു ജോ​ർ​ജും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു ക​ഴി​ഞ്ഞ് 2026 ജ​നു​വ​രി എ​ട്ടു​വ​രെ​യാ​ണ് പ​രാ​തി​ക​ൾ അ​റി​യി​ക്കാ​നു​ള്ള സ​മ​യം. എ​ന്നാ​ൽ, ആ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കേ​ണ്ട​തെ​ന്നോ എ​ങ്ങ​നെ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തെ​ന്നോ ഇ​തു​വ​രെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് എം.​കെ. റ​ഹ്‌​മാ​ൻ പ​റ​ഞ്ഞു.

വി​ത​ര​ണം ചെ​യ്തെ​ങ്കി​ലും തി​രി​കെ കി​ട്ടാ​ത്ത ഫോ​മു​ക​ൾ ‘സ്ഥ​ലം മാ​റി​പ്പോ​യ​വ​രു​ടെ’ പ​ട്ടി​ക​യി​ലേ​ക്കു മാ​റ്റാ​ൻ ബി​എ​ൽ​ഒ​മാ​രോ​ട് പ​ല ഇ​ല​ക്‌​ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രും (ഇ​ആ​ർ​ഒ) ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. ഇ​തു ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ക്കു​ക. നി​ല​വി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​രെ ഇ​ത്ത​ര​ത്തി​ൽ ‘ഷി​ഫ്റ്റി’ലേ​ക്കു മാ​റ്റു​ന്ന​തോ​ടെ പി​ന്നീ​ട് ഇ​വ​ർ ക​ണ്ടെ​ത്താ​നാ​കാ​ത്ത​വ​രു​ടെ പ​ട്ടി​ക​യി​ലേ​ക്കു മാ​റും. പി​ന്നീ​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ൾ​പ്പെ​ടു​ത്താ​ൻ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട സ്ഥി​തി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

75.35% ഫോ​മു​ക​ൾ ഡി​ജി​റ്റൈ​സ് ചെ​യ്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്ഐ​​​ആ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് മൊ​​​ത്തം വി​​​ത​​​ര​​​ണം ചെ​​​യ്ത ഫോ​​​മു​​​ക​​​ളു​​​ടെ 75.35 ശ​​​ത​​​മാ​​​നം ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്തു ക​​​ഴി​​​ഞ്ഞ​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ.

2,09,85,918 ഫോ​​​മു​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്ത​​​ത്. മ​​​ര​​​ണം, സ്ഥ​​​ലം മാ​​​റി​​​പ്പോ​​​യ​​​ത് തു​​​ട​​​ങ്ങി​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഫോം ​​​വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ത്ത​​​വ​​​രു​​​ടെ എ​​​ണ്ണം 8,80,344 ആ​​​യി. പു​​​തു​​​ക്കി​​​യ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്ന് ഇ​​​ത്ര​​​യും പേ​​​രു​​​ടെ പേ​​​രു​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യ​​​പ്പെ​​​ടു​​​മെ​​​ന്ന് അ​​​ർ​​​ഥം.

ഫോ​​​മു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മാ​​​യി സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള ക്യാ​​​ന്പു​​​ക​​​ൾ ഇ​​​ന്നും തു​​​ട​​​രു​​​മെ​​​ന്നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.

National

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ച് ബി‌​എ​ൽ​ഒ​മാ​ർ

കോ​​​​ൽ​​​​ക്ക​​​​ത്ത: വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക തീ​​​​വ്ര പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ലെ (എ​​​​സ്ഐ‌​​​​ആ​​​​ർ) അ​​​​മി​​​​ത ജോ​​​​ലി സ​​​​മ്മ​​​​ർ​​​​ദം ആ​​​​രോ​​​​പി​​​​ച്ച് നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു ബൂ​​​​ത്ത് ലെ​​​​വ​​​​ൽ ഓ​​​​ഫി​​​​സ​​​​ർ​​​​മാ​​​​ർ (ബി‌​​​​എ​​​​ൽ​​​​ഒ) കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി.

കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ കോ​​​​ള​​​​ജ് സ്ട്രീ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മീ​​​​ഷ​​​​ന്‍റെ ഓ​​​​ഫി​​​​സി​​​​ലേ​​​​ക്കാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​ച്ച്. ബി‌​​​​എ​​​​ൽഒ അ​​​​ധി​​​​കാ​​​​ർ ര​​​​ക്ഷാ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധം.

Latest News

Corehub Up